പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ യെല്ലോ അലർട്ടിലാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കക്കി, പമ്പ, മൂഴിയാർ, ആനത്തോട് അണക്കെട്ടുകളിൽ വെള്ളം ഉയർന്നു. പല അണക്കെട്ടുകളും സംഭരണശേഷിയോട് അടുത്ത് നിൽക്കുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജാഗ്രത നിർദേശങ്ങൾ മുൻകൂട്ടി നൽകിയിട്ടുണ്ട്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ