കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്രം. കൊവിൻ ഡാറ്റകൾ നേരിട്ട് ചോർന്നിട്ടില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഇക്കാര്യം അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു. ടെലിഗ്രാം ബോട്ട് ആക്‌സസ് ചെയ്യുന്ന ഡാറ്റ, ഒരു ട്രീറ്റ് ആക്ടർ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങളാണ്. മുമ്പ് ചോർന്ന ചില ഡാറ്റ ഇതിൽ അടങ്ങിയിരിക്കാം. CoWIN ആപ്പ് അല്ലെങ്കിൽ ഡാറ്റാബേസ് നേരിട്ട് ലംഘിച്ചതായി കാണുന്നില്ല. […]