ഇന്ന് ലോക സോഫ്റ്റ്ബാള്‍ ദിനവും അന്താരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനവും അന്തര്‍ദേശീയ ‘കോടാലി ഏറ്’ ദിനവും;  1864  ജൂണ്‍ 13ന് ഡേവിഡ് ലിവിങ്സ്റ്റണ്‍ സമുദ്ര പര്യവേഷണത്തിനിടയില്‍ മുംബൈയിലെത്തി, 1955 ജൂണ്‍ 13ന് മിര്‍ മൈന്‍ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയില്‍ കണ്ടെത്തി:  ഇന്നത്തെ ദിനത്തില്‍ സംഭവിച്ചതെന്തെല്ലാം: ജ്യോതിര്‍ഗമയ വർത്തമാനവും

1198 എടവം 30
രേവതി /ദശമി
2023 ജൂൺ 13, ചൊവ്വ
ഇന്ന്; ലോക സോഫ്റ്റ്ബാൾ ദിനം !
അന്തഃരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനം!
അന്തഃദേശീയ ‘കോടാലി ഏറ്‌’ ദിനം !
* ഹങ്കറി: ഇൻവെൻറ്റേഴ്സ് ഡേ !
* ഇറാക്കി കുർദിസ്ഥാൻ/സുലൈമാനിയ
സിറ്റി : രക്തസാക്ഷി ദിനം !
ദേശീയ തയ്യൽ മഷീൻ ദിനം !
(National Sewing Machine Day)
National Weed Your Garden Day !
National Call Your Doctor Day !
* ഇന്നത്തെ മൊഴിമുത്ത്*
”സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു, ഇതാണ് സാങ്കൽപ്പിക സോഷ്യലിസം.
നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും. അത് അനിവാര്യമാണ് . ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം.”
. [ – സഖാവ് ഇ.എം.എസ് ]
2019 -ൽ ഗാനരചനയ്ക്കുള്ള (ആരാധികേ- അമ്പിളി)സൈമ അവാര്‍ഡ് നേടിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വിനായക് ശശികുമാറിന്റേയും (1994),
അമ്പെയ്ത്തിൽ ലോക റാങ്കിങ്ങിൽ മുമ്പ് ഒന്നാം റാങ്കിലും നിലവിൽ രണ്ടാം റാങ്കിലും ആയ താരം ദീപിക കുമാരിയുടെയും (1994 ),
ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ ബൻ കി മൂണിന്റെയും (1944),
വൈദ്യുതി നിരക്ക് വർധനയിലും ചെലവുചുരുക്കൽ നടപടികളിലും പ്രതിഷേധിച്ചുള്ള രാജ്യവ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ 2013 ൽ രാജിവച്ച മുൻ ബൾഗേറിയൻ പ്രധാനമന്ത്രി ബൊയ്‌കൊ ബോറിസോവിന്റെയും (1959) ജന്മദിനം !
ഇന്നത്തെ സ്മരണ..!!!
ഡോ. കെ കെ രാഹുലൻ മ. (1930 -2011)
പഴവിള രമേശൻ മ. (1925-2019)
ആചാര്യ അത്രെ മ. (1898-1969)
മെഹ്ദി ഹസൻ മ. (1927-2012)
മാലിക് മേരാജ് ഖാലിദ് മ. (1915-2003)
ആലിസ് ഡീഹിൽ മ. (1844-1912)
ജ്യൂളാ ഗ്രോഷീഷ് മ. (1926 – 2014)
ഇ. എം. എസ്‌.നമ്പൂതിരിപ്പാട്‌ ജ. (1909-1998)
സഞ്ജയൻ (എം.ആർ നായർ) ജ. (1903-1943)
കുമാരി തങ്കം ജ. (1933-2011)
ജമിനി ശങ്കരൻ ജ. (1924-2023)
രഘുകുമാർ ജ. (1953-2014)
ഡബ്ല്യു ബി യേറ്റ്സ് ജ. (1865-1939)
ചരിത്രത്തിൽ ഇന്ന്
1864 – ഡേവിഡ് ലിവിങ്സ്റ്റൺ സമുദ്ര പര്യവേഷണത്തിനിടയിൽ മുംബൈയിലെത്തി.
1878 – യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.
1942 – രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സം‌വിധാനം തുറന്നു.
1955 – മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി
1956 – റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.
1959 – വിമോചനസമരം രൂക്ഷമാകാൻ കാരണമായ അങ്കമാലിയിലെ പോലീസ് വെടിവെയ്പ്പിൽ ഏഴ് മരണം.
1978 – ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.
2000 – 1981 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വധിക്കാൻ ശ്രമിച്ച തുർക്കി തോക്കുധാരിയായ മെഹ്മെത് അലി അക്കയ്ക്ക് ഇറ്റലി മാപ്പ് നൽകി.
2002 – ബാലിസ്റ്റിക് വിരുദ്ധ മിസൈൽ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി.
2007 – അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി
2012 – ഇറാഖിലുടനീളം നടന്ന ബോംബാക്രമണങ്ങളിൽ ബാഗ്ദാദ്, ഹില്ല, കിർക്കുക് എന്നിവയുൾപ്പെടെ 93 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 – വനനശീകരണം നിരോധിച്ച ലോകത്തെ ആദ്യത്തെ രാജ്യമായി നോർവേ മാറി.
2020 – പൂനെ റെയില്‍വേ സ്റ്റേഷനിൽ യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്കായി ‘ക്യാപ്റ്റന്‍ അര്‍ജുന്‍’ എന്നൊരു റോബോട്ടിനെ പുറത്തിറക്കി. പൂനെയിലെ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആണ് ‘ക്യാപ്റ്റന്‍ അര്‍ജുന്‍’ എന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *