കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 44,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 5,540 രൂപയാണ് വില. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 44,400 രൂപ നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 79.80 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 638.40 രൂപയും,100 ഗ്രാം വെള്ളിക്ക് 7,980 രൂപയും 1 കിലോഗ്രാമിന് 79,800 രൂപയുമാണ് വില. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
