ബര്‍ലിന്‍: സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ തെറ്റൊന്നുമില്ലെന്നും അംഗീകരിക്കാവുന്നതാണെന്നും വിശ്വസിക്കുന്നവരാണ് ജര്‍മനിയിലെ പുരുഷന്‍മാരില്‍ മൂന്നിലൊന്നും എന്ന് സര്‍വേ റിപ്പോര്‍ട്ട്.
18 മുതല്‍ 35 വരെ പ്രായമുള്ള പുരുഷന്‍മാരില്‍ 33 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. പങ്കാളിയെ ഇടയ്ക്കൊന്നും കൈവയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ഇവരുടെ വാദം.
മുന്‍പ് എപ്പോഴെങ്കിലും പങ്കാളിയോട് അക്രമം കാണിച്ചിട്ടുള്ളതായി സര്‍വേയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ 34 ശതമാനം പേരും സമ്മതിക്കുന്നു.
പ്ളാന്‍ ഇന്റര്‍നാഷണല്‍ ജര്‍മനി എന്ന സംഘടനയാണ് സര്‍വേ സംഘടിപ്പിച്ചത്. സ്ത്രീപുരുഷ ബന്ധത്തില്‍ പുരുഷനാണ് പ്രാധാന്യം കൂടുതലെന്ന് 52 ശതമാനം പുരുഷന്‍മാരും വിശ്വസിക്കുന്നതായും ഈ സര്‍വേയില്‍ വ്യക്തമാകുന്നു.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png