എടപ്പാൾ (മലപ്പുറം) – സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ.കെ.ജി സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ എടപ്പാളിടനുത്ത ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാറി(47)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ. ഇദ്ദേഹം സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നതായി പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
2023 June 12KeralaCPM Member hanged at AKG Cultural CenterChangaramkulamtitle_en: CPM Branch Committee Member hanged at AKG Cultural Center