ഈ വർഷത്തെ ലങ്കൻ പ്രീമീർ ലീഗിനുള്ള ലേലപ്പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. ഈ മാസം 14നാണ് ലേലം. ഈ മാസം 30 മുതൽ ഓഗസ്റ്റ് 20 വരെ ടൂർണമെൻ്റ് നടക്കും. 2020ൽ കാൻഡി ടസ്കേഴ്സിനായി കളിച്ച ഇർഫാൻ പത്താൻ ആണ് ലങ്കൻ പ്രീമിയർ ലീഗിൽ കളിച്ച ഒരേയൊരു ഇന്ത്യൻ താരം.
140 വിദേശതാരങ്ങളടക്കം 500ലധികം താരങ്ങളാണ് ആകെ ലേലത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാബർ അസം, ഡേവിഡ് മില്ലർ, മാത്യു വെയ്ഡ്, ഷാക്കിബ് അൽ ഹസൻ, മുജീബ് റഹ്‌മാൻ തുടങ്ങിയ താരങ്ങളെ ഇതിനകം ഫ്രാഞ്ചൈസികൾ ടീമിലെത്തിച്ചിട്ടുണ്ട്.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png
