മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്നെത്തിയ ശിഹാബ് ചോറ്റൂരിന് ഹജ്ജ് വസ്ത്രം കൈമാറി


മക്ക: 8640 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു ഒരു വർഷ കാലയളവ് കൊണ്ട് കേരളത്തിൽ നിന്ന് വിശുദ്ധ മക്കയിൽ എത്തി ചരിത്രത്തിന്റെ ഭാഗമായ ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്റാം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹയാഉ സുന്ന: ചാൻസലറും പ്രമുഖ സൂഫീ വര്യനുമായ ഇ സുലൈമാൻ മുസ്‌ലിയാർ കൈമാറി.
മക്കയിലെ പ്രസ്ഥാനിക കുടുംബമായ ICF, RSC ചോറ്റൂരിന് നൽകിയ സ്വീകരണത്തിൽ വെച്ചായിരുന്നു കൈമാറ്റം നടന്നത്. നിങ്ങൾ നൽകിയ സ്വീകരണത്തിൽ ഞാൻ അധീവ സന്തുഷ്ടനാണെന്നും ബഹുവന്ദ്യ ഗുരുവിൽ നിന്ന് കൈപ്പറ്റിയ ഇഹ്റാം വലിയ അംഗീകാരമായി കാണുന്നുവെന്നും ശിഹാബ് നന്ദി പ്രഭാഷണത്തിൽ പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്‌, സൗദി എന്നീ രാജ്യങ്ങളിലൂടെയുള്ള എന്റെ യാത്രയിൽ ബഹുമാന്യ ഉസ്താദ് സുൽത്താനുൽ ഉലമയുടെ ലോകത്തിന്റെ വിവിധ ദിക്കുകളിൽ അദിവസിക്കുന്ന ശിഷ്യ ഗണങ്ങളുടെ നിസ്സീമമായ പിന്തുണയും സഹായങ്ങളും ലഭ്യമായിട്ടുണ്ടെന്ന് അദ്ദേഹം അനുസരിച്ചു.. അതെല്ലാം ഉസ്താദിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
ചടങ്ങിൽ സമസ്ത, മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്എംഎ തുടങ്ങി നാട്ടിലെ പ്രസ്ഥാന നേതാക്കളായ ഐഎംകെ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ, ഇബ്രാഹിം മാസ്റ്റർ, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുസ്വമദ് മുട്ടന്നൂർ, അബൂബക്കർ അഹ്സനി തുടങ്ങി ഒട്ടേറെ ഹജ്ജാജിമാർ സംബന്ധിച്ചു..
സ്വീകരണ മഹാ സംഗമത്തിന് ഐസിഎഫ് ആർഎസ്‌സി ഭാരവാഹികളായ ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി ശംസുദ്ധീൻ നിസാമി, കബീർ ചൊവ്വ, അബൂബക്കർ കണ്ണൂർ, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, ശിഹാബ് കുറുകത്താണി നേതൃത്വം നൽകി.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png

By admin

Leave a Reply

Your email address will not be published. Required fields are marked *