`പെൺ കരുത്ത്-2023’: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ വനിതാ ദിനാചരണം ജൂൺ 16 ന്


നിഷ ഷിബു (കണ്‍വീനര്‍), സൗമ്യ അനൂപ് (ജോയിന്‍റ് കണ്‍വീനര്‍)
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്) പുതിയ വനിതാ ഭാരവാഹികളായി നിഷ ഷിബുവിനെ കൺവീനറും, സൗമ്യ അനൂപിനെ ജോയിന്റ് കൺവീനറുമായി തിരഞ്ഞെടുത്തു.
പിജെഎസ് വനിതാ ദിനം `പെൺ കരുത്ത്-2023’ എന്ന പേരിൽ ജൂൺ 16-അം തീയതി വൈകിട്ട് ഏഴ് മണി മുതല്‍ നടത്തുവാൻ തീരുമാനിച്ചതായി അറിയിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മാനേജിങ് കമ്മറ്റി അംഗവും, ജിദ്ദ കിംഗ് അബ്‍ദുൾ അസീസ് യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ: ഹേമലത മഹാലിംഗം മുഖ്യ അതിഥി ആയിരിക്കും. വനിതാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png

By admin

Leave a Reply

Your email address will not be published. Required fields are marked *