ന്യൂഡൽഹി – അതിർത്തി രക്ഷാസേനയുടെ (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) പുതിയ ഡയറക്ടർ ജനറലായി നിതിൻ അഗർവാൾ നിയമിതനായി. കേരള കേഡറിലെ 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ സി.ആർ.പി.എഫ് ആസ്ഥാനത്ത് ഓപ്പറേഷൻസ് അഡീഷണൽ ഡി.ജി ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് 2026 ജൂലൈ 31 വരെ ചുമതലയിൽ തുടരാനാവും.
ഏറെ പരിചയ സമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അഗർവാൾ. കേഡർ സംസ്ഥാനമായ കേരളത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നതിന് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സശാസ്ത്ര സീമാ ബാലിലും (എസ്.എസ്.ബി) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2022 ഡിസംബറിൽ പങ്കജ് കുമാർ സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിതിൻ അഗർവാളിന്റെ നിയമനം. പങ്കജ് കുമാറിന്റെ വിരമിക്കലിന് പിന്നാലെ സി.ആർ.പി.എഫ് ഡി.ജി സുജോയ് ലാൽ താസൻ അധിക ചുമതല വഹിച്ചുവരികയായിരുന്നു. ഡൽഹിയിൽ ബി.എസ്.എഫും ബംഗ്ലാദേശ് ബോർഡർ ഗാർഡും തമ്മിലുള്ള രണ്ടുദിവസത്തെ ചർച്ചകൾ ആരംഭിക്കാനിരിക്കേയാണ് അഗർവാളിന്റെ നിയമനം.
2023 June 12IndiaBsfNitin Aggarwal new Director General of BSFtitle_en: Nitin Agarwal Director General of BSF