സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. തമിഴ്നാട്-4,825 കോടി, തെലങ്കാന-2,486 കോടി, ഗുജറാത്ത്- 4,114 കോടി, കര്‍ണാടക-4,314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വിഹിതം. ജൂണ്‍മാസം നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കിയിട്ടുണ്ട്. സാധാരണ പ്രതിമാസ വിഹിതം