ഉഴവുർ: ഉഴവൂര്‍ സർവീസ് സഹകരണ ബാങ്കിലേക്ക് കഴിഞ്ഞ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ ഉജ്വല വിജയം നേടി.
കുര്യൻ പി.റ്റി പഴവീട്ടിൽ, ജോബിമോൻ ജോസ് പുല്ലബ്ര പുത്തൻപുരയിൽ, ജോസഫ് കെ.എം കുന്നുംപുറത്ത്, പ്രസാദ് സി.ആർ ചെമ്മല, വിജയൻ കെ.വി കണിയാംപതിയിൽ, ഷെറി മാത്യു വെട്ടുകല്ലേൽ, സാബു മാത്യു കോയിത്തറയിൽ, സിബിസി മാത്യു കല്ലടയിൽ, ജോമോൾ ബേബി തോട്ടത്തിൽ, മേഴ്സി സെബാസ്റ്റ്യൻ തെനംകുഴിയീൽ, ഷിജി മാർട്ടിൻ തെക്കേതോട്ടപ്ലാക്കീൽ, ഷാജി ടി.എൻ പന്നിമറ്റത്തീൽ, ജോസഫ് ജോർജ്ജ് കാനാട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജോസഫ് ജോർജ്ജ് കാനാട്ട്, കുര്യൻ പി.റ്റി പഴവീട്ടിൽ, പ്രസാദ് സി.ആർ ചെമ്മല, ഷെറി മാത്യു വെട്ടുകല്ലേൽ എന്നിവർ ബോർഡ് അംഗങ്ങളാണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി ബാങ്കിന്റെ പ്രസിഡന്റാണ് പാനലിനെ നയിച്ച ജോസഫ് ജോർജ്ജ് കാനാട്ട്.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png
