മിലാൻ – ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്‌കോണി(86) അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
ആറുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2016-ൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. 2020-ൽ കൊറോണയും ബാധിച്ചിരുന്നു.
നാലുതവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായ ഇദ്ദേഹം നിലവിലെ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ സർക്കാരിലെ സഖ്യകക്ഷികളിലൊന്നായ ഫാർസോ ഇറ്റാലിയ എന്ന പാർട്ടിയുടെ അധ്യക്ഷനാണ്. ശതകോടീശ്വരനും മാധ്യമ വ്യവസായിയുമാണ്. ഇറ്റലിയിലെ ഏറ്റവും വലിയ വാണിജ്യ ബ്രോഡ്കാസ്റ്ററായ മീഡിയസെറ്റിന്റെ സ്ഥാപകനാണ്. 1986നും 2017നും ഇടയിൽ എ.സി മിലാൻ ഫുട്‌ബോൾ ക്ലബ്ബും ബെർലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു സ്ഥാപിതമായത്. 1993-ലാണ് ഫോർസ ഇറ്റാലിയ പാർട്ടി സ്ഥാപിച്ചത്.
ലൈംഗികാരോപണങ്ങളും അഴിമതിയാരോപണങ്ങളും നികുതി തട്ടിപ്പുമടക്കം വാർത്തകളിലും നിറഞ്ഞുനിന്നിരുന്നു ബെർലുസ്‌കോണി. നികുതി വെട്ടിപ്പിന് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മിലാനിൽ ഒരുവർഷത്തോളം കമ്മ്യൂണിറ്റി സേവനം ചെയ്തുകൊണ്ടായിരുന്നു തടവുശിക്ഷ.
1994-നും 2011-നുമിടയ്ക്ക് മൂന്ന് തവണ ഇറ്റലിയുടെ പ്രധാനമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്. സെനറ്ററായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017ൽ രാഷ്ട്രീയത്തിൽ ബെർലുസ്‌കോണി തിരിച്ചുവരവ് നടത്തി. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2022 ഒക്ടോബറിലാണ് മെലോണിയുടെ പാർട്ടിയുമായി സഖ്യം ചേർന്ന് അധികാരത്തിൽ തിരിച്ചെത്തിയത്. 1936-ൽ മിലാനിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ബെർലുസ്‌കോണിയുടെ ജനനം.
2023 June 12InternationalFormer Italian Prime Minister passed awaySilvio Berlusconi diedtitle_en: Former Italian Prime Minister Silvio Berlusconi died