കൊച്ചി: ഗസ്റ്റ് ലക്ചറർ തസ്തികയിൽ ജോലിക്കായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ എസ്എഫ്ഐ നേതാവ് കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. വെളളിയാഴ്ച രഹസ്യമായിട്ടാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുളളത്. വിദ്യയുടെ കാസർകോഡ് തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. വിദ്യ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ്