മുട്ടം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ജെആർസിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്‌ഥിതി വാരാചരണം സമാപിച്ചു

മുട്ടം: മുട്ടം ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ജെആർസിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി വാരാചരണം സമാപിച്ചു. ജൂൺ 5 ന് സ്കൂൾ പ്രിൻസിപ്പൽ ടെസ്സി ജോസഫ് വൃക്ഷത്തൈ നട്ട് വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് സ്കൂൾ എൻഎസ്എസ് സെൽ പ്രോഗ്രാം ഓഫീസർ അഞ്ജലി കൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജെആർസി കൗണ്സിലർ സിമ്മി ജോസ് സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, കവിത രചന, ക്വിസ് തുടങ്ങി പല മത്സരങ്ങളും സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ എൻഎസ്എസ് വോളണ്ടിയർമാർ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടവും നിർമ്മിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *