അവിശ്വസനീയ അതിജീവനം.. നരിയും വിഷപാമ്പുകളും ആളെപ്പിടിയൻ മുതലകളും ജാഗ്വറുകളും വാഴുന്ന ആമസോൺ കാട്ടിൽ 40 ദിവസം കുടുങ്ങിപ്പോയ 4 കുഞ്ഞുങ്ങളുടെ അത്ഭുതകരമായ രക്ഷപ്പെടലിനെ മറ്റേത് വാക്കിലാണ് വിശേഷിപ്പിക്കാനാവുക,ദുരന്തമുഖത്ത് നിന്ന് പലതവണ അത്ഭുകരമായി രക്ഷപ്പെട്ട ചരിത്രമുള്ളവനാണ് മനുഷ്യൻ, എന്നിരുന്നാലും ജൂൺ 10 ലോകത്തിന് മാന്ത്രിക ദിനമായി. നാല് കുട്ടികളുടെ രക്ഷപ്പെടൽ അതിജീവനത്തിന്റെ സമ്പൂർണ്ണ മാതൃകയായി മാറി.എങ്ങനെയാണ് ഇത് സാധ്യമായത്? പെറ്റമ്മ മരിച്ച കുട്ടികൾക്ക് പ്രകൃതി പോറ്റമ്മയായി, രക്ഷപ്പെടണമെന്ന പ്രത്യാശ അവർക്ക് കരുത്തായി.