ബിപോർജോയ് ചുഴലിക്കാറ്റ്: ഒമാനിൽ ജാ​ഗ്രതാ നിർദേശം

മസ്ക്കറ്റ്: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജാ​ഗ്രതാ നിർദേശം നൽകി.

ജൂൺ 13 വരെ അറബിക്കടലിന്റെ തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാലാണ് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാത്രതാ നിർദേശം നൽകിയത്.
ചുഴലിക്കാറ്റിന്റെ ഭാ​ഗമായി ഇന്ന് മുതൽ ജൂൺ 13 വരെ ഒമാനിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ 4 മുതൽ 6 വരെ മീറ്റർ ഉയരമുള്ള തിരമാലകൾക്കും 13-ന് 3 മുതൽ 5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഇപ്പോൾ ചുഴലിക്കാറ്റ് അറബിക്കടലിൽ അക്ഷാംശം 16.5 വടക്ക്, രേഖാംശം 67.4 കിഴക്ക് എന്ന ദിശയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മേഖല ഒമാൻ തീരത്ത് നിന്ന് ഏതാണ്ട് 1050 കിലോമീറ്റർ ദൂരെയാണ്.
ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായി മണിക്കൂറിൽ 65 മുതൽ 80 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *