വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവകലാശാല. നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന ആൾമാറാട്ട തട്ടിപ്പ് കണക്കിലെടുത്താണ് സർവകലാശാലയുടെ നീക്കം. തുടർന്ന്, പഴയ പട്ടിക റദ്ദാക്കാനും പുതിയ പട്ടിക രൂപീകരിക്കാനും സർവകലാശാല തീരുമാനമെടുത്തു. തുടർന്ന്, എല്ലാ കോളേജുകളോടും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 36 പേരുടെ പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തിയത്. […]

By admin

Leave a Reply

Your email address will not be published. Required fields are marked *