ചരിത്രമെഴുതി സെര്‍ബിയന്‍ ഇതിഹാസം! ഫ്രഞ്ച് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, ഇത് ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം

പാരിസ്: ടെന്നീസില്‍ പുതിയ ചരിത്രമെഴുതി നൊവാക് ജോക്കോവിച്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതോടെ ടെന്നീല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് ഇനി ജോക്കോയ്ക്ക് സ്വന്തം. ജോക്കോയുടെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, മൂന്ന് യുഎസ് ഓപ്പണ്‍ കിരീടങ്ങളാണ് ജോക്കോയ്ക്കുള്ളത്. ഫൈനലില്‍ നേര്‍വെയുടെ കാസ്പര്‍ റൂഡിനെ വീഴ്ത്തിയാണ് ജോക്കോ 23ാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്.
കരിയറിലെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റൂഡ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ തോല്‍ക്കുന്നത്. കരിയറില്‍ മൂന്നാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ തോല്‍വിയുമാണിത്.
ആദ്യ സെറ്റില്‍ നാല് പോയിന്റുകള്‍ക്ക് മുന്നിലായിരുന്നു റൂഡ്. പിന്നീട് ശക്തമായ തിരിച്ചുവരവാണ് ജോക്കോ നടത്തിയത്. സ്‌കോര്‍: 7-6 (7-1), 6-3, 7-5.

By admin

Leave a Reply

Your email address will not be published. Required fields are marked *