കുവൈറ്റ് അബ്ബാസിയ ഇടവക അംഗവും ചങ്ങനാശ്ശേരി അതിരൂപത തകഴി ഇടവക അംഗവുമായ പുതുപ്പറമ്പിൽ പ്രിൻസി സന്തോഷ് (49) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ വെച്ച് നിര്യാതയായി
കുറച്ചുനാളുകളായി കുവൈറ്റ് ക്യാൻസർ ഹോസ്പിറ്റലിലും പിന്നീട് കുവൈറ്റ് പാലിയേറ്റീവ് ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു.കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ വിഭാഗം സയൻസ് അധ്യാപിക ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
മൃതദേഹം ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കുവൈറ്റ് സബ ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും വൈകിട്ടത്തെ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതും ആണ്.
ആലപ്പുഴ തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയോയുടെ (സന്തോഷ്) ഭാര്യ ആണ്.മക്കൾ :ഷോൺ ,അയോണ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ) പ്രിൻസി സന്തോഷിന്റെ നിര്യാണത്തിൽ കുവൈറ്റിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
