കോട്ടയം: നഗരമധ്യത്തില്‍ യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ഇന്ന് രാത്രി എട്ടിന് നഗരത്തിലെ കോഴിച്ചന്ത റോഡിലാണ് ഗുണ്ടാ ആക്രമണമുണ്ടായത്.
പേപ്പർ സ്പ്രേ പ്രയോഗിച്ച ശേഷമായിരുന്നു ആക്രമണം. ഇവിടെ പ്രവർത്തിക്കുന്ന ഇൻസെൽ മൊബൈലിലെ ജീവനക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ യുവാക്കൾ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
