കഴിഞ്ഞ ദിവസം മരണപ്പെട്ട മുൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റും. ജനറൽ സെക്രട്ടറിയും സ്ഥാനങ്ങൾ വഹിച്ച ബഹ്റൈനിലെ സാമൂഹ്യരംഗത്ത് ഏറെ സുപരിചിതനായ എം പി രഘുവിന്റെ മൃത്ദേഹം വൻ ജനാവലിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പൊതു ദർശനത്തിന് വെച്ചു
വിവിധ സംഘടനകളുടെയും മലയാളി സാമൂഹ്യ മണ്ഡലത്തിലെ വിവിധർ ആദരാജ്ഞലികൾ അർപ്പിച്ചു.
വർഷങ്ങളായി മോഡേൺ ഗ്രൂപ്പിന്റെ കീഴിലുള റോളക്സ് വാച്ച് കമ്പനിയിൽ മാനോജറായി ജോലി ചെയ്യുന്ന രഘു റോളക്സിന്റെ പേരിലും പ്രശസ്തനാ യിരുന്നു.
കേരളീയ സമാജത്തിലെ എല്ലാവരെയും ഒരു പോലെ കണ്ടിരുന്ന എം പി രഘു തന്റെ പ്രവർത്തനങ്ങളിലൂടെഏറെ പ്രിയങ്കരനായിരുന്നു.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം കൂട്ടായ്മക്ക് വേണ്ടി അൻവർ കണ്ണൂർ മനോജ് വടകര ലത്തീഫ് മരക്കാട്ട് നജീബ് കണ്ണൂർ എബ്രഹാം ജോൺ അൻവർ കണ്ണൂർ സെമീർ ദാർ അൽ ശിഫ അൻവർ ശൂരനാട് ഷിജു സത്യൻ പേരാമ്പ്ര
സജിത് ലാൽ റഫീഖ് അബ്ദുള്ള ജ്യോതി മേനോൻ റീത്ത് അർപ്പിച്ചു …
ഇന്ന് മൃത്ദേഹം കുടുബത്തോടൊപ്പം രാത്രി ഫ്ലയിറ്റിൽ നാട്ടിലെത്തിക്കും പാലക്കാടാണ് സ്വദേശം