തൃശ്ശൂർ: പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. മാനസികക്ഷമത കുറവുള്ള 15-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2017-ലാണ് കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകിയതിന് ശേഷമായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മൂമ മരിച്ച ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതായി […]