ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള്‍ എന്നീ സേവനങ്ങളും നോര്‍ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളും നോര്‍ക്കയുടെ ഓഫീസുകളില്‍ ലഭ്യമാണ്.

www.norkaroots.org എന്ന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ, norkacertificates@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *