കൊറോണ കാരണം കഴിഞ്ഞ രണ്ട് വർഷം സംസ്ഥാനത്ത് ഇല്ലാതിരുന്ന ഓണപ്പരീക്ഷയുടെ തീയതിവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സ്‌കൂളുകളിലെ ഒന്നാം ടേം പരിക്ഷയുടെ തീയതിയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെയാണ് പരീക്ഷ നടക്കുക. ശേഷം സെപ്റ്റംബർ 3 ന് സ്‌കൂൾ അടക്കുകയും 12 ന് തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ഇന്നലെ സംസ്ഥാനത്തെ ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 28 ന് നടക്കും. ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.
ഓഗസ്റ്റ് 22 നാകും ക്ലാസുകൾ ആരംഭിക്കുക. അതേസമയം ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് .