വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ജൂണ്‍ 16 ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജില്ലയിലെ വനാതിര്‍ത്തിയും മലയോര മേഖലയിലും ജൂണ്‍ 16 ന് രാവിലെ 6മണി മുതല്‍ വൈകീട്ട് 6വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 11 പഞ്ചായത്തുകളിലും നിലമ്പൂര്‍ മുനിസിപ്പാലിറ്റി പരിതിയിലുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.