തൃശൂരില്‍ സ്‌കൂള്‍ വളപ്പില്‍ വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

തൃശൂര്‍ ജില്ലയിൽ വടക്കാഞ്ചേരിയിലെ ആനപ്പറമ്പ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കുമരനല്ലൂര്‍ സ്വദേശി ആദേശി (10)നാണ് കടിയേറ്റത്. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം.
അണലിയുടെ കുഞ്ഞാണ് കടിച്ചത്. കുട്ടിയെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 സെന്റ് വരുന്ന സ്‌കൂള്‍ വളപ്പിന്റെ ഒരു ഭാഗം മാത്രമാണ് പ്രവേശനോത്സവത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം വൃത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

തൃശൂര്‍ ജില്ലയിൽ വടക്കാഞ്ചേരിയിലെ ആനപ്പറമ്പ് സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. കുമരനല്ലൂര്‍ സ്വദേശി ആദേശി (10)നാണ് കടിയേറ്റത്. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു സംഭവം. അണലിയുടെ കുഞ്ഞാണ് കടിച്ചത്. കുട്ടിയെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 സെന്റ് വരുന്ന സ്‌കൂള്‍ വളപ്പിന്റെ ഒരു ഭാഗം മാത്രമാണ് പ്രവേശനോത്സവത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം വൃത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *