‘റെയ്ഡ് ചെയ്യാനോ കുറ്റം ചുമത്താനോ പാടില്ല’; ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി

ലൈംഗിക തൊഴിൽ നിയമവിധേയമാക്കി സുപ്രീംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവർക്കെതിരെ കുറ്റം ചുമത്താനോ പാടില്ല. ലൈംഗിക തൊഴിലാളികളെ പൊലീസ് ശാരിരികമായി ഉപദ്രവിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ലൈംഗിക തൊഴിൽ കേന്ദ്രം സ്ഥാപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഭരണഘടനയിലെ വകുപ്പ് 21 പ്രകാരം അന്തസോടും അഭിമാനത്തോടും ജീവിക്കാനുള്ള അവകാശം മറ്റെല്ലാവരെയും പോലെ ലൈംഗിക തൊഴിലാളികൾക്കും ഉണ്ട്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കെതിരെ സമൂഹത്തിൽ നിലനിൽക്കുന്ന മോശം ചിന്തകളുടെ ഭാരം അവർ വഹിക്കേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു.

ലൈംഗിക അതിക്രമത്തെ അതിജീവിച്ച ഏതൊരു വ്യക്തിക്കും ലഭിക്കുന്ന നിയമ, വൈദ്യ സഹായങ്ങൾ ലൈംഗിക തൊഴിലാളികൾക്കും നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ നിർബന്ധിത ലൈംഗിക തൊഴിൽ ചെയ്യുന്ന പ്രായപൂർത്തിയായ സ്ത്രീകളുടെ മോചനത്തിനായി സംസ്ഥാന സർക്കാരുകൾ സർവേ നടത്തണമെന്നും കോടതി നിർദേശം നൽകി. ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള അമിക്യസ്ക്യൂറി റിപ്പോർട്ടിലാണ് ബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *