നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണത്തിന് മൂന്നുമാസംനീട്ടി ചോദിക്കും. ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. ഈ മാസം 31ന് അധികകുറ്റപത്രം സമര്‍പ്പിക്കാനാകില്ലെന്ന് അന്വേഷണസംഘം. അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമെന്ന് ചൂണ്ടിക്കാട്ടി അതിജീവത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദമായ പത്രിക ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
നടിയുടെ അപേക്ഷ പരിഗണിച്ച് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയതിനെ തുടര്‍ന്ന് ജസ്റ്റീസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത് കേസ് അട്ടിമറിച്ചെന്ന അതിജീവതയുടെ ആരോപണങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. ഹര്‍ജി അതിജീവിത പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്ന് പറഞ്ഞെങ്കിലും അങ്ങനെയൊന്ന് ആവശ്യപ്പെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.