കോഴിക്കോട് ജില്ലയിൽ നാദാപുരം മുടവന്തേരിയിൽ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന് കുത്തേറ്റു മരിച്ചു. പറമ്പത്ത് സൂപ്പി (62) ആണു മരിച്ചത്.
സൂപ്പിയുടെ മകന് മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. മുഹമ്മദലിയാണ് കുത്തിയതെന്നാണ് വിവരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പിയുടെ ഭാര്യ നഫീസ (55), മറ്റൊരു മകന് മുനീര്‍ (28) എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയിലാണ്. മാനസിക പ്രശ്നമുള്ള മുഹമ്മദലി ഏറെ നാളായി ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
