ബജ്റങ്ക്ദള്‍ ,പോപ്പുലര്‍ ഫ്രണ്ട് റാലി മുന്നില്‍ കണ്ട് ആലപ്പുഴ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ആലപ്പുഴക്ക് പുറമേ എറണാകുളം , കോട്ടയം,ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കും. രാവിലെ 10 മണിക്കാണ് ബജ്റങ്ക്ദളിന്റെ ഇരുചക്ര വാഹനറാലി. വൈകീട്ട് 4:30 ന് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചും ബഹുജന റാലിയും നടക്കും.