ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് കടുത്ത ട്രെയിൻ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി വേണാട്, ജനശതാബ്ദി, പരശുറാം അടക്കം 21 ട്രെയിനുകൾ റദ്ദാക്കി. ഇന്നത്തെ മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസും റദ്ദാക്കി. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. 23നാണ് പാതയിൽ സുരക്ഷാ പരിശോധന. 28നു വൈകിട്ടോടെ ഇരട്ടപ്പാത തുറക്കും.
പൂർണമായി റദ്ദാക്കിയത്
- 06431 കോട്ടയം–കൊല്ലം പാസഞ്ചർ
- 16649 മംഗളൂരു–നാഗർകോവിൽ പരശുറാം
∙ ഭാഗികമായി റദ്ദാക്കിയത്
- 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്: കൊല്ലം വരെ മാത്രം
- 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ്: എറണാകുളം വരെ മാത്രം