പത്താം ക്ലാസ്സിലെ കന്നഡ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോള്‍ പെരിയോറും ശ്രീനാരായണ ഗുരുവും പുറത്ത്. നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കം. ബി.ജെ.പി സര്‍ക്കാര്‍ ഈ മഹാന്മാരുടെ പാഠങ്ങള്‍ അടിയന്തിരമായി ഉള്‍പ്പെടുത്തണം ഇല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.