സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപനങ്ങളിലേ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കം. 24 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ 12 വാര്‍ഡുകള്‍ യു.ഡി.എഫ് നേടി ആറിടത്ത് ബി.ജെ.പി ക്കും വിജയിക്കാനായി. വലിയ ജയത്തിനിടയിലും തൃപ്പൂണിത്തുറയിലും വെളിനല്ലൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫിന് കേവല ഭൂരിപക്ഷം നഷ്ട്ടമായി. തൃപ്പൂണിത്തുറ നഗരസഭയില്‍ 2 സീറ്റുകള്‍ എന്‍.ഡി.എ പിടിച്ചടക്കിയതോടെയാണ് എല്‍.ഡി.എഫിന് കേവല ഭൂരിപക്ഷം നഷ്ട്ടമായത്.