ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍. സര്‍വ്വേ നടപടികള്‍ ഇന്നലെ അവസാനിച്ചിരുന്നു. അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ട് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവില്ലെന്നാണ് കേസിലെ അസിസ്റ്റന്റ് കോര്‍ട്ട് കമ്മീഷണര്‍ അജയ് സിംഗ് പറയുന്നത്. മസ്ജിദ് പരിസരത്തെ കിണറില്‍ ശിവ ലിംഗം കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം ഈ സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്.