ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി. എല്ലാ അംഗീകൃത,എയ്ഡഡ്,അണ്‍എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കുമെന്ന് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്ലാസ്സുകള്‍ ദേശീയഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.