നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയെ ദുരൂഹ സഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ബസാറിലുള്ള വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പറമ്പില്‍ ബസാര്‍ സ്വദേശി സജ്ജാദിനെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനയുടേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഷഹന അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അസ്വഭാവിക മരണമാണെന്ന് പോലീസും പറയുന്നുണ്ട്. ഇതിനാല്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നത്. ഏതാനും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച ഷഹന നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്