01-01-2000 മുതൽ 31-03-2022 വരെ കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ തനത് സീനിയോരിറ്റി നില നിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കി നൽകാൻ 2022 മെയ് 31 വരെ സമയം അനുവദിച്ചു.
ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കുവാൻ ശ്രദ്ധിക്കുക.
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് പുതിയതായി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതുമാണ്.
