തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുള്ള തന്റെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പ്രാചരണത്തിനിറങ്ങുമെന്ന് ഒരു ചാനലിനോട് പ്രതികരിക്കവെ കെ വി തോമസ് പറഞ്ഞു. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനം. 12ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍ ഡി എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും കെ വി തോമസ് അറിയിച്ചു.
കണ്‍വന്‍ഷന് ശേഷം ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതില്‍ വേദനയും ദു:ഖവുമുണ്ട്. ഞാന്‍ കണ്ട കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തകരെ വെട്ടിനിരത്തുന്ന പാര്‍ട്ടിയായി അതുമാറിയെന്നും തോമസ് ചൂണ്ടിക്കാട്ടി.