നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത്. ചോദ്യാവലിയുമായാണ് ക്രൈം ബ്രാഞ്ച് സംഘം ആലുവയില്‍ എത്തിയത്. രണ്ട് ഘട്ടമായിട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന വിവരം. വധ ഗൂഡാലോചന കേസിലും കാവ്യയെ ചോദ്യം ചെയ്യും.