തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: തൃശൂർ പൂരത്തിന് മുൻപുള്ള സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. 200 മീറ്റർ ദൂരം മാറി നിന്ന് വേണം വെടിക്കെട്ട് കാണാൻ. ജനത്തിരക്ക് മുന്നിൽ കണ്ട് പൊലീസ് സുരക്ഷ ശക്തമാക്കി. സ്ത്രീകൾക്ക് പൂരം കാണാൻ പ്രത്യേകം സംവിധാനമൊരുക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി.

നാളെ നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഒരുങ്ങി കഴിഞ്ഞു. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. പാറമേക്കാവിനു വേണ്ടി പി.സി വർഗീസും തിരുവമ്പാടിക്ക് വേണ്ടി ഷീന സുരേഷുമാണ് ലൈസെൻസ് എടുത്തിരിക്കുന്നത്. സ്വരാജ് റൗണ്ടിന് പുറത്ത് നിന്ന് വേണം വെടിക്കെട്ട് കാണാൻ. നിരവധി ആളുകൾ എത്തുമെന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കും പൂരം കാണാൻ സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പൂരം ആസ്വദിക്കാൻ ജങ്ങൾക്ക് പരമാവധി സൗകര്യമൊരുക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡിൽ നിന്നും ആൾത്തിരക്കിൽ സ്വയം സുരക്ഷ ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *