രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആയി ഉയര്‍ന്നു.
ഇന്നലെ 27 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 5,24,002 ആയി ഉയര്‍ന്നു. പുതിയ കേസുകളില്‍ 38.5 ശതമാനം റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ 1,365 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ഹരിയാനയില്‍ 534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഉത്തര്‍പ്രദേശില്‍ 356, കേരളം 342, മഹാരാഷ്ട്ര 233 എന്നിങ്ങനെയാണ് മൂന്നക്കം കടന്ന മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 79.82 ശതമാനം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.