രാജ്യത്തുടനീളം ജനങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചൂട് നേരിടുകയാണ്. കഴിഞ്ഞ ദിവസം ചൂടിന്റെ തീവ്രത കൂടുതല്‍ രൂക്ഷമായി. പല സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍, വെള്ളിയാഴ്ച സഫ്ദര്‍ജംഗ് ഒബ്സര്‍വേറ്ററിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പരമാവധി താപനില 43.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നേരത്തെ 2010 ഏപ്രില്‍ 18 ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ 43.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന താപനില. അതേസമയം, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.