പിണറായിയിലെ ബോബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ കൂട്ടി. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറ് ഉണ്ടായത്.
കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിന് കേടുപാടുകൾ പറ്റി. ആർ എസ് എസ് പ്രവർത്തകനായ നിജിൽ ദാസ് രണ്ട് മാസമായി ഒളിവിലായിരുന്നു. ഇയാളുടെ ഭാര്യയുടെ വാട്സാപ്പ് ചാറ്റ് പരിശോധിച്ചതോടെയാണ് ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയത്.രണ്ട് ബോംബാണ് വീടിന് സമീപം പതിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ സി പി എമ്മാണെന്നാണ് ആർ എസ് എസിന്റെ ആരോപണം. ഫെബ്രുവരി 21ന് പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
