ശബരിമലയിലെ വെർച്ച്വൽ ക്യൂ സംവിധാനം പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പൊലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തര ഘട്ടങ്ങളിൽ പൊലീസിന് വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാം. എന്നാൽ പൂർണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ഇതോടൊപ്പം വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.