സംസ്ഥാന വ്യാപകമായി മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി തമിഴ്നാട് സര്‍ക്കാര്‍. പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.