അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ; ശബ്‌ദരേഖകൾ പുറത്തു വന്നതിന് പിന്നാലെ ക്രൈംബ്രാഞ്ചിനെതിരെ പരാതി

നടൻ ദിലീപിന്റെ അഭിഭാഷകരുടെ ശബ്‌ദരേഖ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണസംഘത്തിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥാണ് ക്രെെംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതിഅഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം ‘പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ’ ആണെന്ന് ഹർജിയിൽ പറയുന്നു. ഇത് മാദ്ധ്യമങ്ങളിലൂടെ പുറത്തായത് നിയമവിരുദ്ധമാണ്. കോടതിക്കുപോലും പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷൻ പുറത്തുവിടാന്‍ നിര്‍ദേശിക്കാനാകില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.നടിയെ ആക്രമിച്ച കേസിൽ സാക്ഷിമൊഴികൾ അട്ടിമറിച്ചുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്. ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണങ്ങളാണിവ. കോടതിയിൽ എങ്ങനെ മൊഴി നൽകണമെന്ന് അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്‌ദരേഖയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *