രാജ്യത്ത് കോവിഡ് വീണ്ടും ഉയര്‍ന്നതോടെ മാസ്ക് ഉപയോഗം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രെട്ടറിയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജിനോം സീക്വന്‍സ് തീവ്രമാക്കാനും ആശുപത്രികളിലെ കടുത്ത അക്യുട്ട് റെസ്പിരേട്ടരി രോഗങ്ങള്‍, ഇന്ഫ്ലുവെന്സ കേസുകള്‍ എന്നിവ നിരീക്ഷിക്കാനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.