കെ വി തോമസിന് ഹൈക്കമാന്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചക്കകം മറുപടി നല്‍കണം

പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എ ഐ സി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ് .അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. എ കെ ആന്റണി അധ്യക്ഷനായ സമതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശിപാര്‍ശ നല്‍കും.

നേതൃത്വത്തെ ധിക്കരിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ വി തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കാര്യത്തില്‍ തിരക്കിട്ടുള്ള നടപടികള്‍വേണ്ടെന്നും പാര്‍ട്ടി ചട്ടപ്രകാരമുള്ള നടപടികള്‍ മതിയെന്നുമുള്ള നിലയിലുമാണ് നേതൃത്വം എന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിലൂടെ മനസ്സിലാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *