സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ടതുണ്ടോ? സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വ്വേ നടത്താനും കല്ലിടാനും നോട്ടീസ് നല്‍കേണ്ടതല്ലേ? ആയിരം കോടിയിലേറെ ചെലവു വരുന്ന ഇത്തരം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുണ്ടോ?. ഭൂമിയില്‍ സര്‍വ്വേ കല്ലുകള്‍ കണ്ടാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ? സില്‍വര്‍ ലൈന്‍ സര്‍വേ കല്ലു സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.